സുന്നീ പണ്ഡിതന്‍ ചെറുവത്തൂരിലെ മുഹമ്മദ് ഫൈസി അന്തരിച്ചു

ചെറുവത്തൂര്‍: സുന്നീപണ്ഡിതന്‍ ചെറുവത്തൂരിലെ മുഹമ്മദ് ഫൈസി(70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സമസ്ത തൃക്കരിപ്പൂര്‍ മേഖല വൈസ് പ്രസിഡണ്ടും കേരള മുസ്ലിം ജമാ അത്ത് നിലവില്‍ വന്നത് മുതല്‍ ചെറുവത്തൂര്‍ യൂണിറ്റ് പ്രസിഡണ്ടുമാണ്. കര്‍ണാടകത്തിലും കേരളത്തിലുമായി നിരവധി മഹല്ലുകളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിരുന്നു. ചെറുവത്തൂര്‍ കുന്നുമ്മല്‍ പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടന്നു. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് സാദിഖ്, മുഹമ്മദ് സാബിര്‍, മുഹമ്മദ് സാജിദ്, മുഹമ്മദ് ഷാഹിദ് അമാനി (ചെമ്മാട് മുദരിസ്), അബ്ദുസ്സമദ്, റാബിയത്ത്, റംലത്ത് റൈഹാന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page