ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; 11 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: പതിനൊന്നുകാരനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തിടനാട് ടൗണില്‍ താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതാകാമെന്നാണ് സൂചന. വ്യാഴാഴ്ച വൈകീട്ടാണ് കളിക്കിടെ തര്‍ക്കം നടന്നത്. സ്‌കൂള്‍ വിട്ട ശേഷം ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം. ഫുട്ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആമോസ് മരിച്ച് കിടക്കുന്നതായാണ് സഹോദരന്‍ കണ്ടത്. കഴുത്തില്‍ തോര്‍ത്ത് മുറുകിയ നിലയിലായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ഭരണങ്ങാനെത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആമോസിന്റെ സംസ്‌കാരചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ നടക്കും. തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആമോസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page