കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പട്രോളിംഗിനിടയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറ ഹൗസിലെ മുഹമ്മദ് റൈസി(32)നെയാണ് ടൗൺ എസ്‌ഐ സിആര്‍ മൗഷ്മിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ (ബുധന്‍) രാത്രി 11 മണിയോടെ കൂഡ്‌ലു, ആര്‍.ഡി നഗറില്‍ വച്ചാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
ജില്ലാ ഡാന്‍സാഫ് ടീം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആര്‍ഡി നഗറില്‍ എത്തിയത്. എഎസ്‌ഐ സതീഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതീശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജയിംസ് എന്നിവരും മയക്കുമരുന്നു പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







