കാസര്‍കോട്: മംഗല്‍പ്പാടി, പ്രതാപ് നഗര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ മംഗ്‌ളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. മംഗല്‍പ്പാടിയിലെ പരേതരായ ബട്ടുഷെട്ടി- ദേഞ്ഞി ദമ്പതികളുടെ മകനും മംഗ്‌ളൂരു, കങ്കനാടി ഗരഡിയിലെ ‘ഏസിരി’ ഹോട്ടല്‍ ഉടമയുമായ വിശ്വനാഥ ഷെട്ടി (61)യാണ് മരിച്ചത്. ഇന്നലെ (ബുധന്‍) രാത്രി എട്ടുമണിയോടെ ഹോട്ടലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എച്ചിത്തുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നളിനി. മക്കള്‍: നവീന്‍ ഷെട്ടി, നയന. മരുമകന്‍: സുദര്‍ശന്‍. സഹോദരങ്ങള്‍: ജയകര, കുസുമ, പരേതയായ രത്‌ന.







