വിവാഹത്തലേന്ന് വരന്റെ വീട്ടുകാര്‍ക്ക് യുവാവ് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു; ഇതറിഞ്ഞ പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കി, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: വരന്റെ വീട്ടുകാര്‍ക്ക് യുവാവ് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയതിന് പിന്നാലെ പ്രതിശുതവധുവായ 21 കാരിയും മാതാപിതാക്കളും ജീവനൊടുക്കി. കര്‍ണാടക നരസിപുര താലൂക്കിലെ ഹലെകെമ്പയ്യനഹുണ്ടിയിലെ ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകള്‍ രക്ഷിത (21) എന്നിവരാണ് മരിച്ചത്. വിഷം അകത്ത് ചെന്നാണ് മൂവരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. പ്രദേശവാസിയായ രാഹുല്‍ ഗൗഡ എന്ന യുവാവ് രക്ഷിതയുടെ കുടുംബത്തെ ശല്യം ചെയ്തിരുന്നു. രക്ഷിതയെ വിവാഹം കഴിക്കാന്‍ ഗൗഡ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളുമായി രക്ഷിതയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞ ശേഷം യുവാവ് യുവതിയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങുകയായിരുന്നു. വരനെ വിവരം അറിയിച്ച് വിവാഹം മുടക്കാനും ശ്രമം നടത്തിയിരുന്നു. വിവാഹത്തലേന്ന് പ്രതിശ്രുത വരന് ഇയാള്‍ യുവതിയുടെ മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. ഇതേ കുറിച്ച് വരന്‍ വധുവോട് കാര്യമന്വേഷിച്ചിരുന്നു. വിവാഹം മുടങ്ങുമെന്ന ആശങ്ക വധുവിന്റെ കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു. പിന്നാലെ കുടുംബം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page