നാലാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റുചെയ്തു

കോഴിക്കോട്: നാലാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ജംഷീറിനെ വേവം എല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ കുടുംബം ജംഷീറിനെതിരെ വളയം പൊലീസിന് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ കാലിലെ പാടുകള്‍ കണ്ട് മതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാന്‍(8) നാണ് മര്‍ദ്ദനമേറ്റത്. ഈമാസം 19ന് ആയിരുന്നു അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ചത്. അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വീട്ടിലെത്തി കുളിപ്പിക്കുമ്പോഴാണ് കാലില്‍ അടിയേറ്റ പാടുകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കാര്യമെന്തെന്ന് തിരക്കിയപ്പോഴാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദന സംഭവം പുറത്തായത്. അപ്പോള്‍ തന്നെ സ്‌കൂളുമായി ബന്ധപ്പെട്ടെങ്കിലും വിശദീകരണമൊന്നും നല്‍കിയില്ല. പൊലീസും കേസെടുക്കാന്‍ തയ്യാറായില്ല. സംഭവം വിവാദമായതിന് പിന്നാലെയാണ് അധ്യാപകനെദതിരെ നടപടി വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page