ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി കൊന്നു; മരണകാരണം ഹൃദയാഘാതമാക്കി; ഊമക്കത്ത് വഴിത്തിരിവായി, യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ഹൈദരാബാദ്: ഹൃദ്രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം മരണകാരണം ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കാക്കിനാട ജില്ലയിലാണ് സംഭവം. കാക്കിനടയില്‍ ഓട്ടോ ഡ്രൈവറായ പുല്ല ദുര്‍ഗാ പ്രസാദാ(38)ണ് കൊല്ലപ്പെട്ടത്. രമാദേവിയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനായ പ്രസാദം ഗോപിസായിയും ആണ് കേസില്‍ അറസ്റ്റിലായത്.
മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് വന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുല്ല ദുര്‍ഗാ പ്രസാദ് കൊല്ലപ്പെട്ടത്. ഒരുവര്‍ഷത്തോളമായി രമാദേവിയും പ്രസാദം ഗോപിയും തമ്മില്‍ പ്രണത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് രമാദേവി ഭയന്നിരുന്നു.
ഭര്‍ത്താവ് ദുര്‍ഗ പ്രസാദ് ജീവിച്ചിരിക്കുന്നത് ബന്ധത്തിന് വിലങ്ങുതടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ രാമാദേവിയും കാമുകനും ചേര്‍ന്ന് കൊപാതകത്തിന് പദ്ധതിയിട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു ദുര്‍ഗ പ്രസാദ്. അതിനിടെ രമാദേവിയും കാമുകനും ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി ഭര്‍ത്താവിനെ കുടിപ്പിച്ചു. അധികം വൈകാതെ ബോധരഹിതനായ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചെന്ന് യുവതി ബന്ധുക്കളെ അറിയിച്ചു. മുമ്പ് സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ സ്വാഭാവിക മരണമാണെന്ന് ബന്ധുക്കള്‍ വിശ്വസിച്ചു. പിന്നീട് സംസ്‌കാരവും നടത്തി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പുല്ലയുടെ ഒരു ബന്ധുവിന് ഒരു ഊമക്കത്ത് ലഭിച്ചു. ദുര്‍ഗ പ്രസാദിന്റെ മരണം ഹൃദ്രോഗം മുലമല്ലെന്നും കൊലപാതകമാണെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഏറെക്കാലമായി പ്രസാദവുമായി ബന്ധത്തിലായിരുന്നെന്ന് ബന്ധുക്കള്‍ കണ്ടെത്തി. ഇതോടെ അവര്‍ പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലയ്ക്ക് പിന്നില്‍ രമാദേവിയിലേക്കും ഗോപിസായിയുമാണെന്ന് പൊലീസിന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത ഇവരുവരെയും സ്റ്റേഷനിലെത്തിച്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റുരേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page