അഞ്ചര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കേരളത്തിലേക്ക് കിലോ കണക്കിനു കഞ്ചാവ് എത്തിച്ചു മൊത്ത വില്‍പ്പന നടത്തുന്ന യുവാവിനെ അറസ്റ്റു ചെയ്തു. ബീഹാര്‍, ഹാറാ, ബജ്പുരി സ്വദേശിയായ സന്ദീപ് കുമാര്‍ സിംഗി(30)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയ് യുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍ നിന്നു അഞ്ചരക്കിലോ കഞ്ചാവ് കണ്ടെടുത്തു, എക്‌സൈസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സന്ദീപ് കുമാര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കണ്ണൂര്‍, പുതിയ തെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ബീഹാറില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് കണ്ണൂരിലെത്തിച്ച് മൊത്ത വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അസി. എക്‌സൈസ് ഇന്‍സെപ്ക്ടര്‍ ബിപി ഷനില്‍ കുമാര്‍, എംകെ സന്തോഷ്, ടി. ഖാലിദ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം സജിത്ത്, ഇ സുജിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങളായ പി ജലീഷ്, എംകെ പ്രസന്ന, ഡ്രൈവര്‍ കെ. ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിവി മുഹമ്മദ് ബഷീര്‍, പി. നിഖില്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page