മധൂര്‍, കൊല്യയില്‍ കൂലിപ്പണിക്കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മധൂര്‍, കൊല്യയില്‍ കൂലിപ്പണിക്കാരനെ വീട്ടിനു സമീപത്തെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്യയിലെ പരേതരായ പഞ്ചി- ചോമു ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (45) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാവിലെ വീട്ടില്‍ നിന്നു പോയതായിരുന്നു. വൈകുന്നേരം വരെ വീട്ടില്‍ തിരിച്ചെത്തിയില്ല. അന്വേഷിക്കുന്നതിനിടയില്‍ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടിനു സമീപത്തു ആള്‍മറ ഇല്ലാത്ത കിണറില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
അവിവാഹിതനാണ് കൃഷ്ണന്‍. സഹോദരങ്ങള്‍: പത്മാവതി, ദേവകി, ലീല, രമേശ്, ജയറാം.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്‍, ഉദ്യോഗസ്ഥരായ എച്ച് ഉമേശന്‍, ബി എസ് ജിബിന്‍, പി എം നൗഫല്‍, ഹോം ഗാര്‍ഡ് സോബിന്‍, ഡ്രൈവര്‍ ബി കെ ഷൈജു എന്നിവരും വിദ്യാനഗര്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page