കാസര്‍കോട്: പാചക വാതകത്തിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മധൂരില്‍ ഗ്യാസ് സിലിണ്ടറും സ്റ്റൗവും മോഷണം പോയതായി പരാതി. ബിലാല്‍നഗറിലെ എം മാലിനി ദിവ്യ ദര്‍ശിനി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏപ്രില്‍ 11നും മെയ് ഒന്നിനും ഇടയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു മാലിനി നല്‍കിയ പരാതിയില്‍ പറഞ്ഞു. വീടിന്റെ വര്‍ക്ക് ഏരിയയില്‍ ആണ് സിലിണ്ടറും സ്റ്റൗവും സൂക്ഷിച്ചിരുന്നത്. ഇവിടെ തന്നെ സൂക്ഷിച്ചിരുന്ന പിക്കാസും ഏതാനും ഇരുമ്പു സാധനങ്ങളും മോഷണം പോയതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.






