തൃശൂര്‍: വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു. തൃശ്ശൂര്‍ പെരുമ്പിലാവ് ആല്‍ത്തറയിലെ കോമള(56)മാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ബന്ധുക്കളുടെ കണ്‍മുന്നിലാണ് അപകടം. ഉടന്‍ തന്നെ ബന്ധുക്കള്‍ കുന്നംകുളം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കോമളത്തെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







