എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് 38.76 കോടി രൂപ ആസ്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് 38.76കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭാംഗമാകുന്നതിനു സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് സ്വത്തു വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. 2020 വരെ 20.12 കോടി രൂപയായിരുന്നു ഖാര്‍ഗെയുടെ സമ്പാദ്യം. 2020നു ശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ അതു 92 ശതമാനം വര്‍ധിച്ച് 38.76 കോടി രൂപയിലെത്തുകയായിരുന്നു. വ്യക്തിപരമായ സമ്പാദ്യം 4.41 കോടി രൂപയാണ്. കുടുംബത്തിന്റെ ആസ്തി 36.09 കോടി രൂപ. സ്ഥാവര സമ്പാദ്യം 27.39 കോടി രൂപ. ഖാര്‍ഗെയുടെ പേരിലുള്ള സ്വത്ത് 8.31 കോടി രൂപയും ഭാര്യയുടെ സമ്പാദ്യം 9.22 കോടി രൂപയുമാണ്. ഖാര്‍ഗെക്കും ഭാര്യക്കും കൂടി 2.04 കോടിരൂപയുടെ സ്വര്‍ണ്ണമുണ്ട്. ഖാര്‍ഗെക്കു 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 5 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page