പി പി ചെറിയാൻ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ജൂൺ 14, ഞായറാഴ്ചയാണ് ആഘോഷം .
അന്ന് വൈകിട്ട് 3:30 ന്
ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന ആഘോഷത്തിൽ
ഡോ. എം. വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ), സി. സി. തിയോഫിൻ ചാമക്കാല (സംരംഭകനും കമ്മ്യൂണിറ്റി നേതാവും) എന്നിവർമുഖ്യ പ്രഭാഷകരാണ് .
നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും, ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനുമായി നടത്തുന്ന ആഘോഷത്തിൽ ഭാരവാഹികൾ എല്ലാ വരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.







