ആലപ്പുഴ: വിവാഹം കഴിഞ്ഞ് 39-ാം നാള്‍ യുവതി കുടുംബവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ, പാനൂര്‍, കൊല്ലന്റേഴത്ത് വീട്ടില്‍ അബ്ദുല്‍ നാസര്‍- റഹ്‌മത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ എന്ന നാദിയ (19) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവ് പുന്നപ്ര വലിയ പറമ്പ്, നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍ (28) വരന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. ഗാര്‍ഹിക- സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്നാണ് കേസ്.







