കാസര്‍കോട്: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു സി പി എം ഏരിയാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സി വി കൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. പി കെ രാജന്‍, കെ എ മുഹമ്മദ് ഹനീഫ്, സി എം എ കരീം പ്രസംഗിച്ചു. ഇന്ധന- പാചകവാതക വില വര്‍ധന മറ്റെല്ലാ സാധനങ്ങള്‍ക്കും വില വര്‍ധനവിനിടയാക്കിയിരിക്കുകയാണെന്നും ഇതു സാധാരണ ജനജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും ധര്‍ണ്ണ ആരോപിച്ചു.






