കാസര്‍കോട്: ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി പരാതി. കയ്യാര്‍, സുബ്ബയ്യക്കട്ടയിലെ മന്‍സൂര്‍ അലിയുടെ ഭാര്യ ഫാത്തിമത്ത് സുഹ്‌റ(27)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവ് മലപ്പുറം, തിരൂരങ്ങാടി സ്വദേശി മന്‍സൂര്‍ അലിയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ കുമ്പളയിലെ ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഫാത്തിമത്ത് സുഹ്‌റ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






