ബോവിക്കാനം: ഓണാവധിക്കു മധു വാഹിനി ഗ്രന്ഥാലയം വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട, നായനാര്‍ അക്കാദമി, തൃച്ചംബരം, മാട്ടൂല്‍ പെറ്റ് സ്റ്റേഷന്‍, ചൂട്ടാട് ബീച്ച്, മാടായിപ്പാറ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. ഓരോ പ്രദേശത്തിന്റേയും ചരിത്ര, സാംസ്‌കാരിക പ്രാധാന്യം സ്വായത്തമാക്കിയ യാത്ര തികച്ചും ആസ്വാദ്യവും ആനന്ദകരവുമായിരുന്നു. രാഘവന്‍ ബെള്ളിപ്പാടി, സി കെ ബാലകൃഷ്ണന്‍, കെ ജയചന്ദ്രന്‍, ശ്രീജ, ശോഭ, അനുഭവ് ഇ പി നേതൃത്വം നല്‍കി.







