വാട്‌സ്ആപ്പില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അര്‍ദ്ധ നഗ്ന ഫോട്ടോ പ്രചരണം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വാട്‌സ് ആപ്പില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അര്‍ദ്ധ നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍, കടുമേനി, കരിമാടം ഹൗസിലെ കെ എ ജോര്‍ജ്ജിന്റെ പരാതിയില്‍ കണ്ണിവയല്‍, ചിറവിളയില്‍ ഷാജഹാന്‍, ചിറ്റാരിക്കാലിലെ സ്‌നേഹജന്‍ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
ഈസ്റ്റ് എളേരി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ അര്‍ദ്ധ നഗ്ന ഫോട്ടോ കൃത്രിമമായി നിര്‍മ്മിച്ച് അദ്ദേഹത്തിനു അപമാനകരമാകുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page