കാസര്‍കോട്: ബേക്കല്‍, കോട്ടിക്കുളം, കോട്ടപ്പാറയില്‍ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അന്‍സാഫ് (30) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്കും വൈകുന്നേരം 6.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






