മംഗളാ എക്‌സ്പ്രസില്‍ പരവനടുക്കം സ്വദേശിയുടെ ബാഗ് കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് ലാപ്‌ടോപ്പും ആധാര്‍കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും പണവും

കാസര്‍കോട്: ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസിലെ യാത്രക്കാരന്റെ ബാഗ് കൊള്ളയടിച്ചു. കാസര്‍കോട്, പരവനടുക്കം, തണ്ടാത്തൊട്ടിയിലെ എം നവനീതി(22)ന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ജൂൺ ഒന്നിനാണ് സംഭവം.60,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്, 4,500രൂപ അടങ്ങിയ പഴ്‌സ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടതായി നവനീത് കാസര്‍കോട് റെയില്‍വെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എം 2 കോച്ചിലെ 45-ാം നമ്പര്‍ യാത്രക്കാരനായിരുന്നു നവനീത്. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. നവനീതിന്റെ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page