ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാല്‍വഴുതി വീണ് ഗേറ്റിന്റെ കമ്പി കഴുത്തില്‍ തുളച്ചുകയറി; 16 കാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കോഴിക്കോട്: ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാല്‍വഴുതി മുറ്റത്തേക്ക് വീണ 16 കാരന്റെ കഴുത്തിലേക്ക് ഗേറ്റിന്റെ കമ്പി തുളച്ചുകയറി. കോഴിക്കോട് സ്വദേശി മുഹമ്മദ് മാസിന്റെ കഴുത്തിലാണ് കമ്പി തുളച്ചുകയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തില്‍ തുളച്ചുകയറിയ കമ്പി മുറിച്ചുമാറ്റാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട്ട് ഫയര്‍ ഫോഴ്‌സില്‍ എത്തിക്കുകയും അവിടെ വച്ച് കഴുത്തില്‍ തുളച്ചുകയറിയ കമ്പി മുറിച്ചുമാറ്റുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 16 കാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page