മുംബൈയില്‍ അധോലോക സംഘട്ടനം; താനെയില്‍ അക്രമികളുടെ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു

മുംബൈ: മുംബൈ താനെയില്‍ അക്രമികളുടെ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂരിലെ വേന്ദു എന്ന വിഷ്ണുനായര്‍(31) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെ വര്‍ത്തക് നഗറില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. അക്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റൊരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളും വര്‍ത്തക് നഗറിലെ മത്സ്യ കച്ചവടക്കാരും തമ്മില്‍ തര്‍ക്കം നടന്നപ്പോള്‍ വിഷ്ണു ഇടപെട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. തര്‍ക്കം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്‌നം പരിഹരിച്ച് ആളുകളെ പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വിഷ്ണുവിന് നേരെ അക്രമം ഉണ്ടായത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ പ്രതികള്‍ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണുവും കസ്റ്റഡിയിലായ പ്രതികളുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page