ബംഗളൂരുവില്‍ മലയാളി ഹോട്ടലില്‍ മട്ടന്‍ വിഭവം ചോദിച്ച ഉപഭോക്താവിന് ബീഫ്; ഹോട്ടലുടമകളായ രണ്ടു മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: മട്ടനെന്നു പറഞ്ഞു ബീഫ് വിഭവം വിതരണം ചെയ്ത ഹോട്ടല്‍ പൊലീസ് അടച്ചു പൂട്ടിച്ചു. ഹോട്ടലുടമകളായ രണ്ടു മലയാളികളെ പൊലീസ് അറസ്റ്റു ചെയ്തു.
ബംഗളൂരു ബൊമ്മന ഹള്ളിയിലെ ബുദിഗരെ ക്രോസിനടുത്തെ ഇസിരിഹബിലിലെ ഹോട്ടലില്‍ മട്ടന്‍ ഭക്ഷണം ആവശ്യപ്പെട്ടയാള്‍ക്കാണ് ബീഫ് വിഭവം വിളമ്പിയത്. ഇറച്ചയില്‍ സംശയം തോന്നിയ ഉപഭോക്താവ് ഹോട്ടലില്‍ ഇതിനെക്കുറിച്ചാരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നു പൊലീസിലറിയിച്ചു. പൊലീസ് ഹോട്ടലിലെത്തി നടത്തിയ പരിശോധനയില്‍ മട്ടനു പകരം ബീഫിറച്ചിയാണ് ഇടപാടുകാരനു നല്‍കിയതെന്നു വ്യക്തമായതിനെതുടര്‍ന്നു ഹോട്ടലടപ്പിച്ചു മുതലാളിമാരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇറച്ചി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page