തൃശൂര്‍: ബൈക്ക് പിക്കപ്പ് വാനിലിടിച്ച് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി പ്രണവ്(17), കരുവന്തല സ്വദേശി അഭിമന്യൂ(19) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂര്‍ കാഞ്ഞാണിയിലാണ് അപകടം.
അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.






