കുമ്പള: തേയ്പ്പു മേശിരിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
പെര്‍വാഡ് ഭജന മന്ദിരത്തിനടുത്തെ സതീശനെ (35)യാണ് ഇന്നലെ രാത്രി ഒരു മണിയോടെ പെര്‍വാഡിലെ പൂട്ടിയിട്ടിരുന്ന ഗ്യാരേജിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശന്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു. വീട്ടുകാരോടും നാട്ടുകാരോടും സൗഹൃദത്തിലായിരുന്നു.
ഇന്നലെ സന്ധ്യയ്ക്ക് സതീശന്‍ മാതാവിനെ വിളിച്ച് പതിവുപോലെ സംസാരിച്ചിരുന്നു. എന്നാല്‍ അതിനുശേഷം മകനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് സതീശന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെര്‍വാഡ് പരിസരത്താണെന്ന് കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും സതീശന്റെ ഫോണില്‍ വിളിച്ചുകൊണ്ട് ഫോണ്‍ ശബ്ദം കേള്‍ക്കുമെന്ന കരുതലില്‍ തിരച്ചില്‍ തുടര്‍ന്നു. ഇതിനിടയില്‍ അടച്ചിട്ട ഗാരേജിനടുത്തെത്തിയപ്പോള്‍ ഫോണ്‍ റിംഗ് ശബ്ദം കേട്ടു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യം വച്ചു നടത്തിയ പരിശോധനയിലാണ് ഗാരേജിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നേ മുക്കാലിനോടടുപ്പിച്ചാണ് സതീശന്റെ മൃതദേഹം കണ്ടെത്തിയത്. പെര്‍വാട്ടെ ഒതേനന്‍ വെളിച്ചപ്പാട്-ശ്രീമതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജു, ദിവാകരന്‍, രജനി.







