കാസര്‍കോട്: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
കാസര്‍കോട് കൊളക്കേബയല്‍ ശ്രുതി നിവാസിലെ മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ദുഗ്ഗപ്പയുടെ ഭാര്യ വിശാലാക്ഷി (62)യെയാണ് പുലര്‍ച്ചെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വിശാലാക്ഷിയെ കിടക്കയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും മക്കളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍: ശ്രുതി, കൃതി, സിഷിര്‍. മരുമക്കള്‍: സുജിത്ത്, പ്രസന്ന. സഹോദരങ്ങള്‍: ജയന്ത. വിശാലാക്ഷി അസുഖം മൂലം വിഷമത്തിലായിരുന്നുവെന്നു പറയുന്നു.






