പൊലീസുകാരന്‍ ചമഞ്ഞ് ഉദുമയിലെ ജ്വല്ലറിയില്‍ നിന്നു 12.600 ഗ്രാം സ്വര്‍ണ്ണവുമായി മുങ്ങിയ വിരുതന്‍ അറസ്റ്റില്‍; പിടിയിലായത് ഗോവയിലെ സുഖവാസ കേന്ദ്രത്തില്‍ നിന്ന്

കാസര്‍കോട്: പൊലീസുകാരനാണെന്നു പരിചയപ്പെടുത്തി ജ്വല്ലറിയില്‍ നിന്ന് 12.600 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം, നരിക്കല്ല്മുക്കം സ്വദേശി മനുവാണ് പിടിയിലായത്. ഗോവയിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ വച്ചാണ് ഇയാളെ ബേക്കല്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉദുമ റെയില്‍വെ ഗേറ്റിനു സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ ആ ഭരണങ്ങളുമായി കടന്നു കളഞ്ഞത്. കൊല്ലം സ്വദേശിയാണെന്നും ഏഴു മാസമായി ബേക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനായ അഖില്‍ രാജാണെന്നും പറഞ്ഞാണ് മനു ജ്വല്ലറി ഉടമയെ വിശ്വാസത്തിലെടുത്തത്. തുടര്‍ന്ന് രണ്ടു തവണയായാണ് ആഭരണങ്ങള്‍ വാങ്ങിയത്. തുക ഗൂഗിള്‍ പേ ആയി അയച്ചതായി വിശ്വസിപ്പിച്ചു. എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്. തുടര്‍ന്ന് ജ്വല്ലറി ഉടമ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി ജ്വല്ലറിയിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ നിലവിലുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page