തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്. അഖിലയുടെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ആര്‍ഷിദ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ എസ്.ഐ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
സംഭവ സമയത്ത് കുഞ്ഞിന്റെ മാതാവ് അഖില സ്ഥലത്തുണ്ടായിരുന്നില്ല. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നു. മരണ കാരണം അറിയാന്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. നിലവില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.







