സ്‌കൂളില്‍ വന്‍ തീപിടിത്തം; അപകടം പി.ടി.എ യോഗം നടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു നാഗദേവനഹള്ളിയിലെ കൗസല്യ സ്‌കൂളില്‍ ഇന്ന് രാവിലെ പിടിഎ യോഗം നടക്കുന്നതിനിടയില്‍ ഉണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. സംഭവ സമയത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 200 ഓളം പേര്‍ ചിതറി ഓടി. ഇവരെല്ലാം സുരക്ഷിതരാണെന്നും അപകടത്തില്‍ ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി.

കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നിന്ന് പടര്‍ന്ന തീ അതിവേഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പ്രയത്‌നത്തിനുശേഷമാണ് തീ നിയന്ത്രണ വിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page