ഡാളസ് : എസ്സെൻസ് ഗ്ലോബൽ ഡാളസിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻറ് ബെൽറ്റ് ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ 30 നു രാവിലെ 8:30 മുതൽ 5 മണി വരെയാണ് പരിപാടി .
സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബൽ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽഎഴുത്തുകാ രൻ പ്രൊ :പി. ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി,പാസ്റ്റർ ഷിബു പിടിയ്ക്കൽ , ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോമസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ പ്രസംഗിക്കും .







