ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി അശോക് (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ചത് ശ്രദ്ധയില്‍പ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page