രാജ്യസഭാ സീറ്റ് തനിക്ക് വേണ്ട; എം.എല്‍.എ ആയി തുടരും; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വാഗ്ദാനം ചെയ്ത രാജ്യസഭാ അംഗത്വം, സ്ഥാനമൊഴിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സൗമ്യമായി നിരസിച്ചു. എം.എല്‍.എ സ്ഥാനം രണ്ടുവര്‍ഷം കൂടിയുണ്ടെന്നും കര്‍ണാടക രാഷ്ട്രീയത്തിലാണ് തനിക്ക് താല്‍പര്യമെന്നും രാജിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ല, ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞത് താന്‍ നിര്‍വഹിച്ചു- മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു- രണ്ടുതവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഉപമുഖ്യമന്ത്രി ശിവകുമാറും മന്ത്രിമാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page