മത്സരത്തിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ക്രിക്കറ്റ് താരം അന്തരിച്ചു

ബെംഗളൂരു: മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട കര്‍ണാടക മുന്‍ രഞ്ജി ക്രിക്കറ്റ് താരം എസ്.എല്‍.അക്ഷയ് (39) അന്തരിച്ചു. ബെംഗളൂരു കെ.ആര്‍ പുരത്ത് ലോക്കല്‍ ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ഫീല്‍ഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അക്ഷയ് യെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടകയിലെ ഷിവമോഗ സ്വദേശിയാണ് എസ്.എല്‍.അക്ഷയ്. അക്ഷയ് യുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹകളിക്കാരും ആരാധകരും.

‘ഫസ്റ്റ് ക്ലാസ് തലത്തില്‍ കര്‍ണാടകയെ അക്ഷയ് മികച്ച രീതിയില്‍ പ്രതിനിധീകരിച്ചു. കരിയറിന് ശേഷവും അദ്ദേഹം അചഞ്ചലമായ അഭിനിവേശത്തോടെയും സമര്‍പ്പണത്തോടെയും ക്രിക്കറ്റിനെ സേവിക്കുന്നത് തുടര്‍ന്നു. ഒരു ജൂനിയര്‍ ലെവല്‍ കോച്ച് എന്ന നിലയില്‍, യുവ ക്രിക്കറ്റ് കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും അക്ഷയ് നിര്‍ണായക പങ്ക് വഹിച്ചു, ഇത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളുടെ വികസനത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തി’- കെഎസ്സിഎ പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page