കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ഫോർട്ട് മൈതാനത്ത് 23 വരെ നടക്കുന്ന ഉത്തര മേഖല അണ്ടർ-19 പെൺകുട്ടികളുടെ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിനുള്ള കാസർകോട് ജില്ലാ ടീമിനെ റിതിക എം. എസ് നയിക്കും. നബ ഫാത്തിമയാണ് ഉപനായിക.
എം. മുക്ത,എസ്. ബല്ലാൽ, ഹരിപ്രിയ ഒ.ഡബ്ല്യു.കെ, ശ്രിയ കെ, ദ്രിശ്യ ഡി. കെ, ശരണ്യ എച്ച്, കാവ്യ എം, ലുബൈബ ജബീൻ യു, നിഖിത കെ. ആർ, ഫാത്തിമ ലിയ വൈഎന്നിവരാണ് ടീം അംഗങ്ങൾ . കോച്ച് : ഇന്ദു എസ്.







