പൈവളിഗെയുടെ ചുവപ്പ് : രക്തസാക്ഷികൾക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി


പൈവളിഗെ: ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ നൽകി പെെവളിഗെയെ ചുവപ്പിച്ച ധീര രക്തസാക്ഷികളായ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി സഹോദരങ്ങളുടെ സ്‌മരണ  നാട്‌ പുതുക്കി.  68–-ാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സിപി എം നേതൃത്വത്തിൽ പൈവളിഗെ ട‍ൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. സിജി മാത്യു അധ്യക്ഷത വഹിച്ചു. കെ ആർ ജയാനന്ദ, സി എ സുബൈർ, ബേബി ഷെട്ടി , അബ്‌ദുൾറസാഖ് ചിപ്പാർ പ്രസംഗിച്ചു .കായർകട്ടെയിൽനിന്നും ബാൻഡ്‌ മേളങ്ങളുടെ അകന്പടിയോടെ പൊതുപ്രകടനവുമുണ്ടായിരുന്നു . 
ബോളംഗളയിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലുമുണ്ടായി. അബ്ദുൾറസാഖ്‌ ചിപ്പാർ , കെ ആർ ജയാനന്ദ, സിജി മാത്യു, എം ചന്ദ്രനായ്‌ക്‌ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page