‘ക്ലോക്ക് ഇറ്റ്’; ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ സന്ദേശം നല്‍കാന്‍ ‘ജെന്‍ സി’ ട്രെന്‍ഡുകളെ കൂട്ടുപിടിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുള്ള സുപ്രധാന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍, സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ‘ജെന്‍ സി’ ട്രെന്‍ഡുകളെ കൂട്ടുപിടിച്ച് ഡെല്‍ഹി പൊലീസ്. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ ‘ക്ലോക്ക് ഇറ്റ്’ (Clock It) എന്ന പുതിയ ട്രെന്‍ഡ് ഉപയോഗിച്ച് സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന ഡെല്‍ഹി പൊലീസിന്റെ ഏറ്റവും പുതിയ പോസ്റ്റ് വൈറലായി. ഇന്നത്തെ തലമുറയുടെ ഇന്റര്‍നെറ്റ് സംസ്‌കാരം തങ്ങളേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലാകില്ലെന്ന് ഇതിലൂടെ ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ ടീം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ഡിജിറ്റല്‍ ഇടങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ ശീലങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കാനാണ് ഡെല്‍ഹി പൊലീസിന്റെ കാമ്പെയിന്‍. പാസ്വേഡുകള്‍ ആരുമായും പങ്കുവെക്കാതിരിക്കുക, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക, ഇന്റര്‍നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ അത് കൃത്യമായി ശ്രദ്ധിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നു. ഇതിനൊപ്പം പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കൈയടിക്കുന്ന ഒരു ക്യൂട്ട് ഇമോജിയും കാമ്പെയിനിനെ ആകര്‍ഷണീയമാക്കുന്നു.

ടിക്ടോക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ തരംഗമാവുകയാണ് ‘ക്ലോക്ക് ഇറ്റ്’. പുതിയ തലമുറ ഒരു കാര്യം ‘പ്രത്യേകം ശ്രദ്ധിക്കുക’, ‘തിരിച്ചറിയുക’ അല്ലെങ്കില്‍ ‘തുറന്നുകാട്ടുക’ എന്ന അര്‍ത്ഥത്തിലാണ് സാധാരണയായി ഈ വാക്ക് ഉപയോഗിക്കുന്നത്. ചില പ്രത്യേക പെരുമാറ്റങ്ങള്‍, അബദ്ധങ്ങള്‍, ഫാഷന്‍ രീതികള്‍ അല്ലെങ്കില്‍ അപകടസൂചനകള്‍ എന്നിവയെ നര്‍മ്മത്തിലൂടെയും നാടകീയമായും ചൂണ്ടിക്കാണിക്കാന്‍ റീല്‍സ് ക്രിയേറ്റര്‍മാര്‍ ഈ ട്രെന്‍ഡ് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഈ ജനപ്രിയ ട്രെന്‍ഡിനെ തനതായ ശൈലിയില്‍ മാറ്റിയെടുത്താണ്, ഓണ്‍ലൈന്‍ സുരക്ഷയെയും ബോധവല്‍ക്കരണത്തെയും കുറിച്ചുള്ള സന്ദേശം ഡെല്‍ഹി പൊലീസ് യുവതലമുറയിലേക്ക് വിജയകരമായി എത്തിച്ചത്. ഇന്റര്‍നെറ്റിലെ തമാശകളെ പൊതുജനബോധവല്‍ക്കരണത്തിനായി ഇത്രയും നന്നായി ഉപയോഗിച്ചതിന് സോഷ്യല്‍ മീഡിയയില്‍ പൊലീസ് കൈയ്യടി നേടിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page