കീഴൂരില്‍ നടക്കാന്‍ ഇറങ്ങിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: നടക്കാന്‍ ഇറങ്ങിയ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ തെരുവത്തെ ഇല്ലു എന്ന വി നിനില്‍ കുമാര്‍ (36) ആണ് മരിച്ചത്. കളനാട് റെയില്‍ സ്‌റ്റേഷനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള കടയില്‍ ജോലിചെയ്തു വരികയായിരുന്നു. പതിവുപോലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വെള്ളിയാഴ്ച രാത്രി ട്രയിന്‍ തട്ടി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
തറവാട് ക്ഷേത്രത്തില്‍ വിളക്കു വയ്ക്കുന്ന അന്തിത്തിരിയന്‍ കൂടിയായിരുന്നു നിനിന്‍. കീഴൂര്‍ കളരി അമ്പലത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. പരേതനായ വിജയന്‍ കീഴൂര്‍ – കെ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നിഷ മനോജ്(ലാബ് ഇന്‍സ്ട്രക്ടര്‍ കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍), നീന അനീഷ് (അധ്യാപിക), നിഷിത്ത് വി (ക്ലാര്‍ക്ക് സബ്ട്രഷറി കാസര്‍കോട്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page