മൂന്നാറിലേക്ക് ജോലിക്കു പോയ പനയാല്‍, പെരിയാട്ടടുക്കം സ്വദേശിയെ കാണാതായി

കാസര്‍കോട്: മൂന്നാറിലേക്ക് ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പനയാല്‍, പെരിയാട്ടടുക്കത്തെ രാമദാസിന്റെ മകന്‍ കെവി ഉമേശി(36)നെയാണ് കാണാതായത്. സംഭവത്തില്‍ ഭാര്യ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2026 ഫെബ്രുവരി ആറിനാണ് മൂന്നാറിലേക്ക് ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് ഉമേശന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വിവരമൊന്നും ലഭിക്കുകയോ തിരികെ വരികയോ ചെയ്തില്ലെന്നു പരാതിയില്‍ പറഞ്ഞു. അതേ സമയം ഉമേശിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ഉടന്‍ മൂന്നാറിലേക്ക് പോകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page