കുമ്പള, ബദ്‌രിയ നഗറിലെ വീട്ടില്‍ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കുമ്പള ബദ്‌രിയ നഗറിലെ വീട്ടില്‍ വന്‍ തീപിടുത്തം. ഇമാം ഷാഫി അക്കാദമിക്കു സമീപത്തെ ഹുസൈന്‍ കുഞ്ഞിയുടെ വീട്ടില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് സംഭവം. വീടിനു പുറത്തുള്ള അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്യാസ് ആവശ്യാനുസരണം കിട്ടാത്തതിനാല്‍ വിറകു കത്തിച്ചാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഉച്ചയോടെ അടുപ്പില്‍ നിന്നു തീ പടര്‍ന്ന് ഗ്രൈന്റര്‍, മിക്‌സി തുടങ്ങിയ ഉപകരണങ്ങളിലേക്കും സമീപത്തുണ്ടായിരുന്ന സാധനങ്ങളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. ഈ സമയത്ത് ഗൃഹനാഥ വീട്ടിനകത്തു ജോലി ചെയ്തു കൊണ്ടിരുന്നതിനാല്‍ തീ പടര്‍ന്നത് അറഞ്ഞില്ല. അടുക്കളയില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ വീട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു .ഇതേതുടര്‍ന്ന് വീട്ടുകാര്‍ ഉപ്പള ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വന്‍നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page