ഉലമാക്കളും, ഉമറാക്കളും സമൂഹത്തിന്റെ വെളിച്ചം : സയ്യിദ് മുഹമ്മദ് മദനി തങ്ങൾ

മൊഗ്രാൽ:മഹല്ലിനും,സമൂഹത്തിനും വെളിച്ചം പകർന്ന ധന്യരായ ഉലമാക്കളുടെയും, ഉമറാക്കളുടെയും പവിത്രമായ ഓർമ്മ പുതുക്കലാണ് അനുസ്മരണവും, ആദരവുമെന്ന് പൈക്ക മേഖലാ ഖാസിസയ്യിദ് മുഹമ്മദ് മദനി തങ്ങൾ അഭിപ്രായപ്പെട്ടു. വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാo ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുളടിഞ്ഞ വഴികളിൽ നമുക്ക് സന്മാർഗത്തിന്റെ വെളിച്ചം കാണിച്ചുതന്ന നക്ഷത്രങ്ങളായിരുന്നു സയ്യിദ് അലി പാപ്പം കോയ തങ്ങൾ,സയ്യിദ് സൈനുൽ ആബ്ദീൻ കുഞ്ഞിക്കോയ തങ്ങൾ,സയ്യിദ് പൂക്കോയ തങ്ങൾ, കോട്ട ഉസ്താത്,യൂ എം അബ്ദുറഹ്മാൻ മുസ്ലിയാർ,എം എ ഖാസിം മുസ്ലിയാർ,കെ അബ്ദുറഹീം മുസ്ലിയാർ,എം എ ഫസൽ മുസ്ലിയാർ, മുഹിയുദ്ദീൻ മുസ്‌ലിയാർ. ഇസ്മയിൽ മുക്രി, സൈനുദ്ദീൻ മുസ്ലിയാർ,അന്തു മുസ്ല്യാർ,എസ് എ അന്തുഞ്ഞി ഉസ്താദ്,കുന്നിൽ പള്ളി അദ്ലഞ്ഞി മുസ്ലിയാർ തുടങ്ങിയ ഉലമാക്കളെന്ന് സയ്യിദ് മദനി തങ്ങൾ അനുസ്മരിച്ചു. പൂർവികന്മാർ പടുത്തുയർത്തിയ പ്രസ്ഥാനങ്ങളെയും, മഹല്ല് സംവിധാനങ്ങളെയും കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലത്തീഫ് സഖാഫി, അബ്ദുൽ ഗഫൂർ ഹനീഫി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജമാഅത്ത് വൈസ് പ്രസിഡണ്ട് എം ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു.ബി വി അബ്ദുൽഹമീദ് മൗലവി , ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി,കെ പി സുലൈമാൻ മുസ്‌ലിയാർ , അബൂബക്കർ മൗലവി,വി പി അബ്ദുൽ ഖാദർ ഹാജി,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി എൻ മുഹമ്മദലി,ടി എം ശുഹൈബ്,കെഎം ഇബ്രാഹിം കൊപ്പളം, ലത്തീഫ് കൊപ്പളം,കെ അറബി കൊപ്പളം,ബി കെ അൻവർ കൊപ്പളം, സി എം ഹംസ,എംജിഎ റഹ്മാൻ അഷ്റഫ് പെർവാഡ് ചടങ്ങുകളിൽ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page