വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ പ്രതിഷേധം

പി പി ചെറിയാൻ

ന്യൂയോർക്ക് : വിദേശത്ത് ജനിച്ച് പിന്നീട് അമേരിക്കയിൽ പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ ഭരണഘടനാ ഭേദഗതി നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം.

ഇന്ത്യൻ വംശജരായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, ശ്രീതാനെദാർ എന്നീ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. അമേരിക്കൻ ചരിത്രത്തെയും കുടിയേറ്റ പാരമ്പര്യത്തെയും വഞ്ചിക്കുന്നതും, വംശീയ അധിക്ഷേപം നിറഞ്ഞതുമാണ് ഈ നിർദ്ദേശമെന്ന് അവർ കുറ്റപ്പെടുത്തി. വിലക്കയറ്റവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വിഭജിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ അമേരിക്കൻ ഗവ. ശ്രമിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page