പട്ടാപ്പകല്‍ വീട്ടില്‍ കയറി 42 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി; ഭീഷണിപ്പെടുത്തി പിന്നീടും പീഡനം, കുമ്പളയിലെ വസ്ത്രാലയം ജീവനക്കാരനെതിരെ കേസ്

കാസര്‍കോട്: വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തതായി പരാതി. കുമ്പളയിലെ ഒരു വസ്ത്രാലയത്തില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന കളത്തൂര്‍, ജുമാമസ്ജിദ് റോഡ് നിവാസിയായ സഹദി (26)നെതിരെ കുമ്പള പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ സമയത്താണ് സഹദുമായി 42 കാരിയായ ഭര്‍തൃമതി പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലാവുകയായിരുന്നുവെന്നു പറയുന്നു. 2025 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം ഉച്ചയ്ക്ക് 12.30 മണിക്ക് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സഹദ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഭയം കാരണം വിവരം യുവതി ആരോടും പറഞ്ഞിരുന്നില്ലത്രെ. അതിനു ശേഷം ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page