കോക്രോച്ച് അക്കൗണ്ട്; കാസര്‍കോട്ടും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണം

കാസര്‍കോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനോടുള്ള പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്ന് പൂട്ടിയ കോക്രോച്ച് അക്കൗണ്ടിനു പകരം തുടങ്ങിയ എക്‌സ് അക്കൗണ്ടിലും യുവജനങ്ങളുടെ തള്ളിക്കയറ്റം. ‘കോക്രോച്ച് ഈസ് ബാക്ക് ‘എന്ന പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായി എത്തിയത്. ഇത് വലിയ മുന്നേറ്റമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്‌സായി എത്തുന്നവരെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന. കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലും കര്‍ശന നിരീക്ഷണത്തിലാണ്. അക്കൗണ്ടില്‍ ഫോളോവറായി എത്തുന്ന ഓരോരുത്തരുടെയും രാഷ്ട്രീയ- ജീവിത പശ്ചാത്തലവും നിരീക്ഷണത്തിലാണെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page