നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോയുടെ പില്ലറില്‍ നിന്ന് കമ്പി താഴെ വീണ് കാര്‍ യാത്രക്കാരിക്ക് പരിക്ക്; കാറിന്റെ ചില്ലും തകര്‍ന്നു

കൊച്ചി: നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോയുടെ പില്ലറില്‍ നിന്ന് കമ്പി താഴെ വീണ് കാര്‍ യാത്രക്കാരിക്ക് പരിക്ക്. കൊച്ചി സ്വദേശി ഗോപികയ്ക്കാണ് പരിക്കേറ്റത്. കൈയ്ക്കും തുടയ്ക്കും പരിക്കേറ്റ ഗോപിക ആശുപത്രിയിലെത്തി ചികിത്സ തേടി. അപകടത്തില്‍ കാറിന്റെ ചില്ലും തകര്‍ന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് ഗോപിക പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നിട്ടും മെട്രോ അധികൃതര്‍ ഇതുവരെ സംഭവത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഗോപിക ആരോപിച്ചു. വിഷയത്തില്‍ ഇടപെട്ട ഉമ തോമസ് എം.എല്‍.എ വേണ്ട നടപടി എടുക്കുമെന്ന് ഉറപ്പുനല്‍കിയതായി ഗോപിക പറഞ്ഞു. സംഭവം ഗൗരവകരമായി കാണണമെന്ന് പറഞ്ഞ ഗോപിക താന്‍ കാറില്‍ ആയതിനാല്‍ ഗുരുതരമായ പരിക്കൊന്നും സംഭവിച്ചില്ല, മറിച്ച് അതുവഴി ഒരു ബൈക്ക് യാത്രക്കാരനോ, കാല്‍നട യാത്രക്കാരോ സഞ്ചരിക്കുമ്പോഴാണ് പില്ലര്‍ വീണിരുന്നതെങ്കില്‍ ജീവന്‍ പോലും നഷ്ടമാകുമായിരുന്നുവെന്ന് ഗോപിക പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page