കുടക്: ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയ യുവതി പരസ്പരം കൊമ്പുകോര്‍ത്ത ആനകള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടി മരിച്ചു. ചെന്നൈ സ്വദേശി ജ്യുനേഷ് (33)ആണ് മരിച്ചത്. കര്‍ണാടകയിലെ കുടക് ജില്ലയിലെ പ്രശസ്തമായ ആനത്താവളമായ ദുബാരെയിലാണ് സംഭവം. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തില്‍ ആനകളെ കുളിപ്പിക്കാനും തീറ്റ നല്‍കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഇവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.
കുളിക്കുന്നതിനിടെ മാര്‍ത്താണ്ഡന്‍, കാഞ്ചന്‍ എന്നീ രണ്ട് ആനകള്‍ കൊമ്പുകോര്‍ക്കുകയും ഇതിനിടെ ഒരു ആന യുവതിയുടെ മുകളിലേക്ക് വീണു. ഇതോടെ യുവതി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. യുവതിയെ പുറത്തെടുക്കാന്‍ പാപ്പാന്‍മാര്‍ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







