ഗൃഹപ്രവേശന തലേന്ന് ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍: പുതിയ വീടിന്റെ പ്രവേശനത്തിനുള്ള അവസാന ഒരുക്കങ്ങള്‍ക്കിടയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍, പള്ളിക്കുന്ന്, പൊടിക്കുണ്ട് രാമന്‍ തെരുവിലെ വയലിചേരി ഹൗസിലെ വി രാജേഷ് (52) ആണ് മരിച്ചത്.രാജേഷ് പുതുതായി പണിത വീടിന്റെ പ്രവേശന ചടങ്ങ് ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ഞായറാഴ്ച രാത്രി 10.15ന് പ്രവേശന ചടങ്ങിനു ഒരുക്കിയ പന്തലിന്റെ തൂണില്‍ നിന്നാണ് രാജേഷിനു ഷോക്കേറ്റത്. ഉടന്‍ പാപ്പിനിശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശ്രീജ, മകന്‍: ആദിത്ത് രാജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page