അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്
ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി – ക്ലോക്ക് ടിക് ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു –
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സമയം അതിക്രമി ക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
”ഇറാന്റെ കാര്യത്തിൽ ക്ലോക്ക് ടിക്ക് ചെയ്യുകയാണ്, അവർ എത്രയും വേഗം ചർച്ചകളിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ അവരുടേതായി ഒന്നും ബാക്കിയുണ്ടാകില്ല,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.
ഇതോടൊപ്പം ട്രംപ് പങ്കുവെച്ച ഒരു നിർമ്മിതബുദ്ധി ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തുന്നതിനുള്ള സൈനിക നീക്കങ്ങൾ വൈറ്റ് ഹൗസ് വിലയിരുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ വാർത്താ ഏജൻസിയായ ‘ഫാർസ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക 5 കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്:
ഇറാനിൽ ഒരൊറ്റ ആണവനിലയം മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.
യുറേനിയം ശേഖരം മുഴുവൻ അമേരിക്കയ്ക്ക് കൈമാറണം.
ഇറാനിലെ മരവിപ്പിച്ച ഫണ്ടുകളിൽ 25 ശതമാനത്തിൽ താഴെ മാത്രമേ വിട്ടുനൽകൂ.
അമേരിക്ക യാതൊരുവിധ യുദ്ധനഷ്ടപരിഹാരവും നൽകില്ല.
എന്നാൽ അമേരിക്ക ഇത്തരം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നത് ചർച്ചകളെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഇറാൻ ആരോപിച്ചു.
യുഎഇ ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യയുടെ ആശങ്ക
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ‘ബറാക്ക’ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി. ഇത് മേഖലയിൽ വൻ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ, ഇത്തരം ആണവനിലയങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇരുവിഭാഗവും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. ഹോർമുസിലൂടെയുള്ള ചരക്കുനീക്കത്തിന് പുതിയ ‘ടോൾ സംവിധാനം’ കൊണ്ടുവരാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇറാനിലേക്കുള്ള കപ്പലുകൾ അമേരിക്കൻ നാവികസേന തടയുകയാണ്. ഈ പ്രതിസന്ധി മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിലേക്ക് അടുത്തു.
സ്തംഭനാവസ്ഥയിലായ യുഎസ്-ഇറാൻ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ടെഹ്റാനിൽ എത്തി ചർച്ചകൾ നടത്തി. അതേസമയം, ഇറാൻ വിഷയത്തിൽ തങ്ങൾ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്നും എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇറാനു ഭൗതിക സഹായങ്ങൾ നൽകില്ലെന്ന് ചൈന അമേരിക്കയ്ക്ക്ഉറപ്പ്നൽകി.
റഷ്യ-യുക്രെയ്ൻ യുദ്ധം: ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. റഷ്യയിലെ ഇന്ത്യൻ എംബസി ഈ വിവരം സ്ഥിരീകരിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇയുടെ നയതന്ത്ര വിജയം: തടവുകാരെ കൈമാറി
റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ വിജയകരമായ കൈമാറ്റത്തിന് യുഎഇ മധ്യസ്ഥത വഹിച്ചു. യുഎഇയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളെ തുടർന്ന് ഇരുരാജ്യങ്ങളിലെയും 410 തടവുകാരാണ് മോചിതരായത്. ഈ നയതന്ത്ര വിജയത്തെ ഗൾഫ് സഹകരണ കൗൺസിൽ പ്രശംസിച്ചു.
യുഎഇയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം
യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് അവിടുത്തെ ഒരു ജനറേറ്ററിന് തീപിടിച്ചു. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും സുരക്ഷ ശക്തമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭാഗങ്ങളായി പിളരുമെന്നും അവിടെ പുതിയൊരു സമുദ്രം രൂപംകൊള്ളുമെന്നും ശാസ്ത്രലോകത്തിന്റെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രകൃതിദത്തമായ ഈ മാറ്റം തടുക്കാനാവാത്തതാണെന്നാണ് ഗവേഷകർ പറയുന്നത്.
നാസയുടെ അപൂർവ്വ ചന്ദ്രചിത്രങ്ങൾ പുറത്ത്
ചന്ദ്രനിൽ നിന്നുള്ള പന്ത്രണ്ടായിരത്തോളം (12,000) അപൂർവ്വ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഭൂമി ഒരു അമ്പിളിപ്പൂവ് പോലെ തോന്നിക്കുന്ന മനോഹരമായ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് വലിയ ചർച്ചയാകുന്നു. ചോദ്യപേപ്പർ ചോർത്തിയത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെയെന്ന സൂചനകളെ തുടർന്ന് ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പുണെയിൽ നിന്നുള്ള ഒരു അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി.
യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി സ്വീഡനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ’ സമ്മാനിച്ചു. സ്വീഡിഷ് ആകാശത്ത് പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന മുപ്പത്തിയൊന്നാമത് അന്താരാഷ്ട്ര ബഹുമതിയാണ്.
തീവ്രവാദ സംഘടനകൾ വ്യാപകമായി ഉപയോഗിക്കുന്ന, ‘ജിഹാദി മരുന്ന്’ എന്നറിയപ്പെടുന്ന കാപ്റ്റഗൺ ഇന്ത്യയിൽ ആദ്യമായി പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
രാജ്യത്തെ വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേരളത്തിൽ യുഡിഎഫ് സർക്കാർ ഇന്ന് അധികാരത്തിലേക്ക്: വി.ഡി. സതീശൻ മുഖ്യമന്ത്രിയായുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
അനൂപ് ജേക്കബിനും മാണി സി. കാപ്പനും മന്ത്രിസ്ഥാനത്തിൽ രണ്ടര വർഷം വീതം ടേം വ്യവസ്ഥ വെക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും, പൂർണ ടേം വേണമെന്ന നിലപാടിൽ അനൂപ് ജേക്കബ് ഉറച്ചുനിൽക്കുകയാണ്. മാണി സി. കാപ്പൻ വ്യവസ്ഥയോട് ഭാഗികമായി യോജിച്ചതായാണ് സൂചന.
വകുപ്പു തർക്കങ്ങൾക്കൊടുവിൽ കെ. മുരളീധരന് ആരോഗ്യവകുപ്പ് തന്നെ നൽകാൻ കോൺഗ്രസ് നേതൃത്വംസമ്മതിച്ചു.
ദുൽഹജ്ജ് മാസപ്പിറവി: കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മേയ് 28-ന് ആയിരിക്കും. ഗൾഫ് രാജ്യങ്ങളിൽ മേയ് 27-നാണ് പെരുന്നാൾ.
കൊല്ലൂരിൽ അപകടം; രണ്ട് മലയാളികൾ മരിച്ചു: കർണാടകയിലെ കൊല്ലൂർ മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളികളുടെ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു.
കോഴിക്കോട്ട് ഷോക്കേറ്റ് മരണം: കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ബിജോ ജോർജ് (50) എന്ന ഇലക്ട്രീഷ്യൻ മരണപ്പെട്ടു.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. ശിക്ഷാ കാലാവധി മേയ് 20-ന് അവസാനിക്കും.
കാസർകോട്ട് കനത്ത മഴ മുന്നറിയിപ്പ് . ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട് ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.






