തെരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനേറ്റ തിരിച്ചടി : എൻ ജി ഒ അസോ.

കാസർകോട്: ഇടതുസർക്കാർ 10 വർഷം നടത്തിയ തൊഴിലാളി വിരുദ്ധ നടപടിക്കേറ്റ തിരിച്ചടിയാണു തിരഞ്ഞെടുപ്പു ഫലമെന്നു എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ ടി ശശി പറഞ്ഞു. ആശാവർക്കർമാരുടെയും സർക്കാർ ജീവനക്കാരുടെയും ന്യായമായ സമരങ്ങൾക്കെതിരെ ഇടത് സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.യാതൊരു തത്വദീക്ഷയുമില്ലാതെ രോഗികൾ എന്നോ ഭിന്നശേഷിക്കാർ എന്നോ ഉള്ള മാനുഷിക പരിഗണന പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് ദ്രോഹിച്ച ഇടതുപക്ഷത്തിനുള്ള ശക്തമായ പ്രഹരം കൂടിയാണ് ഇത്.ജീവനക്കാരോടു ഇടതു സർക്കാർ ചെയ്ത അനീതി അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു.സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവലതു മുന്നണി സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻജിഒ അസോസിയേഷൻ ജില്ല കമ്മിറ്റി കളക്ടറേറ്റിൽ നടത്തിയ ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.സി.സുജിത്ത് കുമാർ, സുരേഷ് പെരിയങ്ങാനം ലോകേഷ് എം. ബി ആചാർ, അരുൺ കുമാർ സി കെ കെ, പി.വത്സല , എം. ടി. പ്രസീത , ജില്ല സെക്രട്ടറി വി.ടി.പി. രാജേഷ് , ജില്ലാ ട്രഷറർ വി എം രാജേഷ് , പി കുഞ്ഞികൃഷ്ണൻ , പ്രവീൺ വരയില്ലം, വിജയകുമാരൻ നായർ , രതീഷ് പെരിയങ്ങാനം , രതി വയലപ്രം , ബ്രിജേഷ് പൈനി , കെ മുരളീധരൻ നായർ , ജഗദീശൻ നായർ , നവനീത് കൃഷ്ണൻ , രാജേഷ് കമ്പല്ലൂർ, രതീഷ് ബന്തടുക്ക , സുബിൻ രാജ് , മുഹമ്മദ് ഷെഫീഖ് , ജയരാജ് പെരിയ , ഷജിൽ പിണറായി , ഗിരിജ , പ്രീത , സൈദ , സഫീന പ്രസംഗിച്ചു.പായസ വിതരണവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page