ഇടുക്കി: ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്താണ് മരിച്ചത്. പാലാ ഡിപ്പോയിലെ കണ്ടക്ടറാണ്. പാലായില്‍ നിന്ന് കാന്തല്ലൂരിലേക്ക് പോകുന്നതിനിടെ മറയൂരില്‍ വച്ച് സുജിത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.







