മഞ്ചേശ്വരം: പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് റിഫാസിനെ (17) കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം റെയിൽവേ ഗേറ്റിനടുത്തു കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് കാറിൽ ഉണ്ടായിരുന്ന റിഫാസിനെ മർദ്ദിക്കുകയായിരുന്നു എന്ന് പരാതിപ്പെട്ടു. മുൻമന്ത്രിയുടെ ഗൺമാനായ എസ് ഐ രാഷ്ട്രീയ വൈരാഗ്യം വച്ചാണ് എം എസ് എഫ് പ്രവർത്തകനായ റിഫാസിനെ മർദ്ദിച്ചതെന്നും കുറ്റക്കാരായ പോലീസിനെതിരെ നടപടിയെടുക്കണമെന്നും എംഎസ്എഫ് – യൂത്ത് ലീഗ് ഭാരവാഹികളായ അൻസാർ ,റിയാസ് ,എ കെ എം നൗഫൽ ആവശ്യപ്പെട്ടു.







